കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ വന്‍ തീപിടിത്തത്തില്‍ ഗോഡൗണുകള്‍ കത്തിനശിച്ചു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ ഗോഡൗണുകള്‍ക്ക് തീപിടിച്ചു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 13 ലാണ് തീപിടിത്തം ഉണ്ടായത്. ഒരു നിരയില്‍ ഉണ്ടായിരുന്ന ഒട്ടേറെ ഗോഡൗണിലാണ് ബുധനാഴ്ച രാത്രിയോടെയ തീപിടിത്തം ഉണ്ടായത്. അഗ്നിബാധയില്‍ ഗോഡൗണുകളില്‍ പലതും നശിച്ചു. ഇവയുടെ കൃത്യമായ കണക്ക് ലഭ്യമല്ല.

ഇന്‍ഡസ്ട്രിയല്‍ ഏരിയ 13 ഉള്‍പ്പടെയുള്ളവയില്‍ ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകാറുണ്ട്. ഗോഡൗണുകള്‍ തന്നെയാണ് പലപ്പോഴും കത്തിനശിയ്ക്കുന്നതും. രാത്രി 10 മണിയോടെയാണ് തീപിടിത്തം ഉണ്ടായതായി വിവരം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് പറയുന്നു.

Sharjah

ഒട്ടേറെ ഗോഡൗണുകളിലേയ്ക്ക് തീ വളരെ വേഗം പടര്‍ന്നിരുന്നു. പ്രദേശമാകെ കനത്ത പുകയില്‍ മൂടിയത് തീ അണയ്ക്കുന്നതിന് തടസമായി. ഷാര്‍ജ, ദുബായ്, അജ്മന്‍ എന്നിവടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകളും ഷാര്‍ജ മുന്‍സിപ്പാലിറ്റി വാട്ടര്‍ ടാങ്കറുകളും സ്ഥലത്തെത്തിയാണ് തീ അണച്ചത്.

തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യുഎഇയില്‍ ഷാര്‍ജയും, ദുബായും ഉള്‍പ്പടെ പല എമിറേറ്റുകളിലും ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നത് പതിവാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പലപ്പോഴും തീപിടിത്തത്തിന് ഇടയാക്കുന്നത്. കെട്ടിട നിര്‍മ്മാണഘട്ടത്തിലും മറ്റും സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിയ്ക്കണമെന്ന് പൊലീസ് പലതവണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Massive fire guts warehouses in Sharjah industrial area.Flames engulf row warehouse complex late on Wednesday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X