Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ വന്‍ തീപിടിത്തം; 16 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മലയാളി ദമ്പതികളും

ദുബായ്: ദുബായിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ ഉണ്ടടായ വന്‍ തീപിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദെയ്‌റ ബുര്‍ജ് മുറാറില്‍ ബാച്ചിലേഴ്‌സ് ഉള്‍പ്പടെ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. മരിച്ചവരില്‍ മലയാളികളുമുണ്ട്. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.

fire

മരിച്ചവരില്‍ അഫ്രിക്കന്‍, പാകിസ്ഥാന്‍ സ്വദേശികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. വിന്‍ഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാത്തിയതെന്നാണ് വിവരം.

തീപിടിത്തത്തിന് പിന്നാലെ പൊലീസും ഡിഫന്‍സ് ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീപിടിത്തം നടന്ന് ആറ് മിനിറ്റിനുള്ളില്‍ ഒരു സംഘം സ്ഥലത്തെത്തി ഒഴിപ്പിക്കലും അഗ്‌നിശമന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ താമസിക്കുന്നവരെ താഴെ എത്തിച്ചത്. സംഭവത്തില്‍ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കെട്ടിട സുരക്ഷയും സുരക്ഷാ മുന്‍കരുതലുകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. കെട്ടിടത്തില്‍ നിന്ന് തീ പടരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+