ഗര്‍ഭകാലത്ത് ഇനി വളര്‍ത്തുപട്ടികള്‍ക്കുമാവാം കിടിലന്‍ ഫോട്ടോ ഷൂട്ട്
ബ്രസീലിയ: ഫോട്ടോഷൂട്ട്, വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്, ഹണിമൂണ്‍ ഷൂട്ട് എന്നിങ്ങനെ മനുഷ്യര്‍ക്കിടയില്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതിനായി പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. അമ്മമാര്‍ക്ക് അവരുടെ ഗര്‍ഭകാലം ആഘോഷിക്കാനാണ് സാധാരണ ഫോട്ടോഷൂട്ടുകള്‍ സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ഗര്‍ഭിണിയായ വളര്‍ത്തുനായക്ക് വേണ്ടി ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ച ഉടമയാണ്. ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ബ്രസീലിലെ ലിലിക്ക എന്ന് പേരുള്ള വളര്‍ത്തുനായ്ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചിട്ടുള്ളത്. ബ്രസീലിയന്‍ ഫോട്ടാഗ്രാഫറായ അന പൗല ഗ്രില്ലോയാണ് സുഹൃത്തിന്റെ വളര്‍ത്തുനായയായ ലിലിക്കയെ ക്യാമറയ്ക്കു മുമ്പില്‍ അണിയിച്ചൊരുക്കിയത്.
നിറവയറുമായി നടക്കുന്ന കുഞ്ഞന്‍ കഴുത്തില്‍ പിങ്ക് നിറത്തിലുള്ള പൂവണിഞ്ഞ് 20 മിനിറ്റിനുള്ളില്‍ ലിലിക്ക ക്യാമറക്ക് മുന്നില്‍ പോസ് ചെയ്തതാണ് ഫോട്ടോ ഷൂട്ടിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ഫോട്ടോ ഷൂട്ടിന്റെ പിറ്റേ ദിവസം ലിലിക്ക അഞ്ച് ആരോഗ്യന്മാരായ പട്ടിക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.

അടുത്തതായി അമ്മയ്ക്കും മക്കള്‍ക്കും കൂടി ഒരുമിച്ച് ഫോട്ടോ ഷൂട്ട് ഒരുക്കിയ അന പൗല നാല് നായ്ക്കുട്ടികളും ഒരു പട്ടിക്കുട്ടികള്‍ക്കുമൊപ്പമുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചുവന്ന പട്ടുമെത്തയില്‍ ഒരുക്കിക്കിടത്തിയ അഞ്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം ലിലിക്കയെയും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു രണ്ടാമത്തെ ഫോട്ടോഷൂട്ട്.
ലിലിക്കക്ക് മുമ്പ് പല വളര്‍ത്തുമൃഗങ്ങളെയുംക്യാമറക്ക് മുമ്പിലെത്തിച്ചിട്ടുള്ള ഗ്രില്ലോയ്ക്ക് ഇത് പുത്തന്‍ അനുഭവമല്ല. മൃഗങ്ങളുടെ സ്‌നേഹത്തെ ഫോട്ടോഗ്രാഫിയുടെ ലോകത്തേക്കെത്തിക്കുകയാണ് ഈ അതുല്യ പ്രതിഭ.












Click it and Unblock the Notifications