യുഎഇയില്‍ മെയ് അഞ്ചിന് പൊതു അവധി, തുടര്‍ച്ചയായി അവധി ലഭിയ്ക്കുന്നത് എത്ര ദിവസമെന്നോ...
അബുദാബി: യുഎഇയില്‍ മെയ് അഞ്ചിന് പൊതു അവധി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്ര വാല്‍ മിറാജ് ദിനോത്തോട് അനുബന്ധിച്ചാണ് മെയ് അഞ്ചിന് അവധി നല്‍കുന്നത്. മെയ് നാലിനാണ് മിറാജ് ദിനമെങ്കിലും മെയ് അഞ്ച് വ്യാഴാഴ്ചത്തേയ്ക്ക് അവധി മാറ്റുകയായിരുന്നു.
വെള്ളിയും ശനിയും പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാലാണ് വ്യാഴാഴ്ചയിലേയ്ക്ക് മിറാജ് അവധി ദിനം മാറ്റിയത്.ഇതോടെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം അവധി ലഭിയ്ക്കും. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയമാണ് അവധി ദിനം മാറ്റി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മെയ് എട്ട് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും മെയ് അഞ്ച് അവധി ദിനമാണ്. വെള്ളിയാഴ്ചയിലെ അവധി കൂടിയാകുമ്പോള്‍ രണ്ട് ദിവസം തുടര്‍ച്ചയായ അവധി സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ലഭിയ്ക്കും.












Click it and Unblock the Notifications