എം.സി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി
ദുബായ്: ഷാര്‍ജ ക്രിക്കറ്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ റെഡ് 94.7 എഫ്.എം, ടൈ ഇവന്റ്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 14 ജില്ലാ ടീമുകളെ ഉള്‍പ്പെടുത്തി യങ് ടാലന്റ് ക്രിക്കറ്റ് അക്കാദമി സംഘടിപ്പിക്കുന്ന എം.സി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ സ്‌കൈലൈന്‍ കോളേജ് ഗ്രൗണ്ടില്‍ എപ്രില്‍ 10 മുതല്‍ മെയ് 22 വരെ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിലാണ് മത്സരം അരങ്ങേറുക.
ജില്ല തിരിച്ചുള്ള ടീമുകള്‍ക്ക് പുറമെ ട്രാവന്‍കൂര്‍,തലശ്ശേരി മേഖലാ ടീമുകളും കളിയില്‍ പങ്കെടുക്കും. രഞ്ജി താരങ്ങളെ കൂടാതെ കേരളത്തില്‍ നിന്നും നിരവധി പ്രമുഖ കളിക്കാരും വിവിധ ടീമുകളെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റെഡ് 94.7 എഫ്.എം, ദുബൈ വെറ്ററന്‍സ്, സ്ത്രീകള്‍ മാത്രമുള്ള ടീം എന്നിവര്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കും.

എം ഷാഹുല്‍ ഹമീദ്, സി.എം സതീഷ് കുമാര്‍, ആഷിഖ് അസീസ്, ചാള്‍സ് പോള്‍, ഷിനോയ് സോമന്‍, സുധീര്‍ സുബ്രഹ്മണ്യന്‍, അസ്മ ഷൗക്കത്ത്, ബിജു പി കോശി, എന്നിവര്‍ ഡയറക്ടര്‍മാരായും റാഫി മാത്യു മാച്ച് റഫറിയായും പ്രവര്‍ത്തിക്കുമെന്ന് മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് അറിയിച്ചു.
സി.എം സതീഷ് കുമാര്‍, ആഷിഖ് അസീസ, എം ഷാഹുല്‍ ഹമീദ്, റോജിന്‍ പൈനുംമൂട്, സിമി സനല്‍, ഷെഹ്‌സാദ് അല്‍താഫ്, ചാള്‍സ് പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 052 9346776 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications