ഇന്ത്യക്കാരന്‍റെ ദുരൂഹ മരണം, കേന്ദ്രത്തോട് വിശദീകരണം തേടി, ഇടപെട്ടത് പ്രവാസി മലയാളികള്‍
ദില്ലി : ഗള്‍ഫില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഒരു വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലെത്തിയ്ക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടി. പ്രവാസി മലയാളി സംഘടനകളുടെ ഇടപെടലാണ് വിഷയം കോടതിയുടെ പരിഗണനയില്‍ എത്തിച്ചത്.
2015 മാര്‍ച്ചില്‍ സൗദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ജാര്‍ഖണ്ഡ് സ്വദേശി അന്‍സാരിയുടെ മരണത്തിലാണ് കോടതി വിശദീകരണം തേടിയത്. അന്‍സാരിയെ തൊഴിലുടമ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നതാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

പരാതി നല്‍കിയിട്ടും സൗദി സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ വാദം. ഒരു വര്‍ഷമായിട്ടും മൃതദേഹം നാട്ടിലെത്തിച്ചിട്ടില്ല. ഇതോടെയാണ് ഭാര്യ നൗഷബ ബാനു ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രവാസി മലയാളികളും ദില്ലിയിലെ അഭിഭാഷകരുമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അന്‍സാരിയുടെ കുടുംബത്തിന് തുണയാകുന്നത്.












Click it and Unblock the Notifications