ചരിത്രത്തില്‍ ഇടംനേടി മക്കയിലെ തറാവീഹ്; പങ്കെടുത്തത് കുറഞ്ഞാളുകള് മാത്രം
മക്ക: റമദാന് മാസം ആരംഭിച്ചതോടെ വ്യാഴാഴ്ച രാത്രി മക്ക ഹറം പള്ളിയില്‍ ആദ്യ തറാവീഹ് നമസ്കാരം ആരംഭിച്ചു. വളരെ കുറച്ചാളുകള്‍ മാത്രമാണ് നമസ്കാരത്തില്‍ പങ്കെടുത്തത്. സമീപ കാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും കുറച്ചാളുകള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്കാരം ഹറമില്‍ നടക്കുന്നത്. സാധാരണ റമദാനില്‍ ഹറം നിറഞ്ഞുകവിയുന്നതായിരുന്നു ഇതുവരെയുള്ള കാഴ്ചകള്‍. കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കടുത്ത നിയന്ത്രണത്തോടെയാണ് ഹറമിലേക്കുള്ള പ്രവേശനം അനുവദിച്ചത്.

ഹറം ജീവനക്കാരും തൊഴിലാളികളുമാണ് നമസ്കാരത്തില്‍ പങ്കാളികളായത്. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അല്‍ സുദൈസ് നമസ്കാരത്തിന് നേതൃത്വം നല്കി. സൗദി അറേബ്യയില്‍ കൊറോണ രോഗം വന്‍തോതില്‍ വ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. വ്യാപകമായ പരിശോധന ആരംഭിച്ചതോടെയാണ് രോഗികളെ കൂടുതലായി കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പള്ളികളിലെ നമസ്കാരം ഒഴിവാക്കാനും വീടുകളില്‍ പ്രാര്‍ഥന നിര്‍വഹിക്കാനും ഭരണകൂടം നിര്‍ദേശിച്ചത്.
എന്നാല്‍ ഹറമില്‍ തറാവീഹ് നമസ്കാരം ഒഴിവാക്കിയില്ല. വളരെ കുറച്ചുപേരെ പങ്കെടുപ്പിച്ച് നിയന്ത്രണങ്ങള്‍ പാലിച്ച് നമസ്കാരം നടത്തി. സാധാരണ നമസ്കരിക്കുന്നതിനേക്കാള്‍ റക്അത്തുകളുടെ എണ്ണം കുറച്ചു. ഖുനൂത്തില്‍ മഹാമാരിയില്‍ നിന്ന് രക്ഷ കിട്ടാന്‍ പ്രത്യേക പ്രാര്‍ഥനയുമുണ്ടായിരുന്നു. മക്കയിലും മദീനയിലും തറാവീഹ് നമസ്കാരത്തിന് പുറത്തുനിന്ന് ആളുകള്‍ എത്തരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ജുമുഅക്കും മറ്റു നിര്‍ബന്ധ നമസ്കാരങ്ങള്‍ക്കും നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സൗദിയില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ രോഗം വ്യാപിക്കുന്നത് തുടരുകയാണ്. സൗദി, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗം വ്യാപിക്കുന്നത്. സൗദിയിലും യുഎഇയിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ സൗദിയിലും യുഎഇയിലും മരിച്ചിട്ടുണ്ട്. കുവൈത്തില്‍ രോഗം ബാധിച്ച വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications