കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമാദാന്‍ രണ്ടാമത്തെ പത്തില്‍ മക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വര്‍ദ്ധിച്ചു

Google Oneindia Malayalam News

മക്ക: പരിശുദ്ദ റമദാന്‍ മാസം രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഉംറ തീര്‍ത്ഥാടനത്തിനായി മക്കയിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ഉംറ നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഹറമില്‍ ഒരുക്കിയിരിക്കുന്നത്. ഹറം പള്ളിയുടെ പ്രധാന കവാടങ്ങള്‍ വെള്ളിയാഴ്ച മുതല്‍ വിശ്വാസികളുടെ പ്രവേശനം സുഗമമാക്കാനായി അധികൃതര്‍ തുറന്ന് കൊടുത്തിരുന്നു. ഇപ്പോള്‍ നാല് നിലകളിലായാണ് വിശ്വാസികള്‍ കഅബയെ പ്രദക്ഷിണം വെയ്ക്കുന്നത്.

macca-1

പാപമോചനത്തിനായുളള പത്തിലേക്ക് റമദാന്‍ കടന്നതോടെ ജീവിതത്തില്‍ ചെയ്തു പോയ തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് വന്ന് പോയ പാപക്കറകള്‍ ദൈവത്തിന് മുന്നില്‍ കഴുകിക്കളയാന്‍ മനസ്സുരുകിയുള്ള പ്രാര്‍ത്ഥനകളിലാണ് വിശ്വാസി സമൂഹം.

English summary
Mecca receives more worshippers in Second Ashra of Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X