കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിയോര്‍ ഹോസ്പിറ്റല്‍ ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Google Oneindia Malayalam News

ദുബായ്: അത്യാധുനിക സംവിധാനങ്ങളോടെ മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി മള്‍ട്ടി സ്‌പെഷ്യാല്‍റ്റി ഹോസ്പിറ്റല്‍ മെഡിയോര്‍ ബര്‍ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇ ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഉവൈസിയാണ് വി.പി.എസ് ഹെല്‍ത്ത് കെയറിനു കീഴിലുള്ള ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

100 കിടക്കകളുമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലില്‍ ഏറ്റവും മികച്ച ചികിത്സ കുറഞ്ഞ നിരക്കില്‍ സാധാരണക്കാരന് ലഭ്യമാകുന്ന രീതിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

medeor24x7hospitalinauguration

ഗ്രൂപ്പിന് കീഴിലെ പതിനാലാമത്തേതും യുഎഇ ലെ പത്താമത്തേതുമാണ് ബര്‍ദുബായിലെ മെഡിയോര്‍ ഹോസ്പിറ്റല്‍. വിപിഎസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍, യുഎഇ ആരോഗ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍, ദുബായ് ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

താമസിയാതെ യുഎഇ ലെ വിവിധ എമിറേറ്റുകളില്‍ പുതിയ ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡോ.ഷംസീര്‍ വയലില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഷാര്‍ജയില്‍ ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തികള്‍ ഇതിനകം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

English summary
medeor hospital will opening on dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X