ചിരന്തന മാധ്യമ അവാര്‍ഡ് ദാനം വെള്ളിയാഴ്ച.
ദുബായ്: ചിരന്തന സാംസ്‌കാരിക വേദി 2014 ലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ചിരന്തനയു.എ.ഇ എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്‌കാരം വെള്ളിയാഴ്ച (07082015) ജേതാക്കള്‍ക്ക് കൈമാറും.
രാത്രി 7 മണിക്ക് ദേര ഫ്‌ളോറ ഗ്രാന്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പത്രദ്രശ്യശ്രവ്യ മേഖലയില്‍ 2014 ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ആറോളം മാധ്യമ പ്രവര്‍ത്തകരെയാണ് സംഘടന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

വര്‍ഷം തോറും മികച്ച രീതിയില്‍ സംഘടിപ്പിക്കാറുള്ള അവാര്‍ഡ് ചടങ്ങില്‍ സാമൂഹ്യ,സാംസ്‌കാരിക, രാഷ്ടീയ മേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘടനാ പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദാലി അറിയിച്ചു. എം.ഫിറോസ്ഖാന്‍ (മാധ്യമം), എന്‍.എ.എം ജാഫര്‍ (ചന്ദ്രിക),ടി. ജമാല്‍ (കൈരളി ടി.വി), നാസ്സര്‍ ബേപ്പൂര്‍ (അമ്യത ടി.വി), ബൈജു ഭാസ്‌കര്‍ (ഏഷ്യനെറ്റ് റേഡിയോ), ഹിഷാം അബ്ദുല്‍ സലാം ( റേഡിയോ ഏഷ്യ) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ യു.എ.ഇ ലെ പല പ്രമുഖ മാധ്യമ പ്രവര്‍ത്തകരും അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications