മാധ്യമ കൂട്ടായ്മ ഓണം - ഈദ് ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ദുബായ് : യു എ യിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണം - ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി. ആസ്റ്റർ ഡി എം ഹെൽത്ത് കെയർ പി ആർ & സി എസ് ആർ, അസി. ജനറൽ മാനേജർ പി എ ജലീൽ ഉദ്ഘാടനം ചെയ്തു.
അൽ മദീന ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് അലി, യു എ ഇ എക്സ്ചേഞ്ച് ബിസിനസ് അസോസിയേഷൻ & ഇവന്റസ് മേധാവി വിനോദ് നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. റോയ് റാഫേൽ അധ്യക്ഷത വഹിച്ചു.ശ്രീജിത്ത് ലാൽ സ്വാഗതം പറഞ്ഞു.

ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ വൈദ്യ പരിശോധന ക്യാമ്പും ബി എൽ എസ് പരിശീലന പരിപാടിയും നടത്തി.മാധ്യമ പ്രവർത്തകനായ സാദിഖ് കാവിൽ സംവിധാനം ചെയ്ത റെഡ് എന്ന ഹ്രസ്വ ചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ഓണസദ്യ,ചെണ്ടമേളം, തിരുവാതിരക്കളി,ഒപ്പന എന്നിവയും ഉണ്ടായിരുന്നു.












Click it and Unblock the Notifications