കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ മെഡിക്കല്‍ ടൂറിസം മേഖല വളര്‍ച്ചയുടെ പാതയില്‍; മെഡ്സ്റ്റാര്‍ ഡേ സര്‍ജറി പ്രവര്‍ത്തനമാരംഭിച്ചു

Google Oneindia Malayalam News

ദുബായ്: ആശുപത്രിവാസമില്ലാതെ രോഗികള്‍ക്ക് ലോകോത്തര ആരോഗ്യ പരിപാലനം നല്‍കാനും ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് മെഡ്സ്റ്റാറിന്റെ അത്യാധുനിക ഡേ സര്‍ജറി സെന്റര്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആധുനിക സംവിധാനങ്ങളും മികച്ച ഡോക്ടര്‍മാരുടെ സേവനവും ഉപയോഗിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ രോഗികള്‍ക്ക് പൂര്‍ണ ശസ്ത്രക്രിയാ പരിപാലനം നല്‍കി അതേ ദിവസം തന്നെ ഡിസ്ചാര്‍ജും നല്‍കുകയും ചെയ്യുന്നതാണ് മെഡ്സ്റ്റാറിന്റെ പ്രത്യേകത.

20,000 ച.അടി വിസ്തൃതിയില്‍ നിര്‍മ്മിച്ച മെഡ്സ്റ്റാര്‍ യുഎഇയിലെ തന്നെ ഏറ്റവും വലിയ ഡേ സര്‍ജറി സെന്ററുകളിലൊന്നാണ്. ആരോഗ്യപരിപാലന രംഗത്ത് മേഖലയിലെ ഏറ്റവും മികച്ച കേന്ദ്രമാക്കുവാനുള്ള വീക്ഷണവും നേതൃത്വവുമുള്ള ദുബായ് എന്ന വികസ്വര നഗരത്തിന് സ്വാഭാവികമായ പരിണാമമാണ് ഡേ സര്‍ജറിയുടെ മാതൃക.

medstarpressconference

വളര്‍ന്നു വരുന്ന സമ്പദ്ഘടനകള്‍ക്ക് വൈകാതെ ഈ ആരോഗ്യപരിപാലന മാതൃക അനിവാര്യമാകുമെന്ന കാര്യത്തില്‍ സംശയമില്ലന്നും മെഡ്സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സാജിദ് ബുറുദ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. രോഗികള്‍ക്ക് ചെലവും സമയവും ലാഭിക്കുന്നതോടൊപ്പം സാധ്യമായ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡ്സ്റ്റാര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. തരുണ്‍ ഭാഗ്ചന്ദാനി പറഞ്ഞു. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് മെഡ്‌സറ്റാര്‍ ഡേ സര്‍ജറി സെന്ററിന്റെ പ്രവര്‍ത്തന സമയം.

English summary
Medstar to invest $100 million for day surgery centres in the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X