ബഹറിനില്‍ മെഗാ ചെണ്ടമേള അരങ്ങേറും
മനാമ: ബഹറിന്‍ സോപാനം വാദ്യ കാലാസംഘത്തില്‍ നിന്നും ചെണ്ട അഭ്യസിച്ച 21 ഓളം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റത്തോടനുബന്ധിച്ചാണ് 72 ഓളം കാലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ചെണ്ടമേളം സംഘടിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടായിരിക്കും ഒരു ജിസിസി രാജ്യത്ത് ഇത്രയും കൂടുതല്‍ കലാകാരന്മാര്‍ അണിനിരക്കുന്ന ഒരു ചെണ്ടമേള അരങ്ങേറുന്നതെന്ന് കലാമേളയ്ക്ക് നേത്യത്വം നല്‍കുന്ന സന്തോഷ് കൈലാഷ് അവകാശപ്പെട്ടു.
ഈ മാസം 30 ന് വെള്ളിയാഴ്ച ബഹറിന്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി അരങ്ങേറുക. പരിപാടിയില്‍ പങ്കെടുക്കാന്‍ കാഞ്ഞിലിശ്ശേരി പത്മനാഭനും സംഘവും നാട്ടില്‍ നിന്നെത്തുന്നുമുണ്ട്. സന്തോഷ് കൈലാഷിന്റെ ഗുരുവാണ് കാഞ്ഞിലിശ്ശേരി പത്മനാഭന്‍.

കുറുകുഴല്‍, ഇലത്താളം, കൊമ്പ് തുടങ്ങിയ വാദ്യങ്ങളില്‍ നാട്ടില്‍ നിന്നു വരുന്ന കാലാകാരന്മാരുടെ പ്രകടനം കാണികളെ ഇളക്കി മറിക്കും. ചരിത്ര സംഭവത്തിന് സാക്ഷികളാവാന്‍ നിരവധി കാലാ ആസ്വാധകര്‍ ഇന്ത്യന്‍ സ്‌കൂളില്‍ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.












Click it and Unblock the Notifications