മേലാറ്റൂര്‍ കൂട്ടം പ്രവാസി കൂട്ടായ്മ രൂപീകരിച്ചു
ദുബായ്: മേലാറ്റൂര്‍ നിവാസികളുടെ യു എ ഇ പ്രവാസി കൂട്ടായ്മയായ 'മേലാറ്റൂര്‍ കൂട്ടം' രൂപീകരിച്ചു. ദുബായിലെ മംസാര്‍ ബീച്ച് പാര്‍ക്കില്‍ വച്ച നടന്ന ചടങ്ങില്‍ വിവിധ എമിറെറ്റുകളില്‍ നിന്ന് എത്തിച്ചേര്‍ന്ന നിരവധി പേര്‍ പങ്കെടുത്തു. കെ പി ഫൈസല്‍ , ഫിറോസ് ചട്ടിപ്പാറ, നിഷ് മേലാറ്റൂര്‍, അമീര്‍ ആഷിക്, അഡ്വക്കേറ്റ് അജ്മല്‍ ഖാന്‍,അനീസ് പള്ളിയാലില്‍, ലാലു തുടങ്ങിയവര്‍ വിവിധ സെഷനുകളിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
സാമൂഹ്യ സേവനം, നാട്ടിലെ സാന്ത്വന പരിചരണം , ജോബ് ഗൈഡന്‍സ് തുടങ്ങിയവയായിരിക്കും മേലാറ്റൂര്‍ കൂട്ടത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. യു എ ഇ ലെ എല്ലാ ഭാഗങ്ങളിലും പ്രാദേശിക തലത്തില്‍ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇത്തരം കൂട്ടായ്മയിലൂടെ നാട്ടിലെ പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍കൂട്ടാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

നാട്ടിലെ പ്രാദേശിക സംഘടനകളുമായി ചേര്‍ന്ന് പ്രദേശത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ സാമ്പത്തീകപരമായും അല്ലാതെയും സഹായിക്കുവാനുള്ള കര്‍മ്മ പരിപാടികളാണ് ആദ്യം ഇവര്‍ ആസൂത്രണം ചെയ്യുന്നത്.












Click it and Unblock the Notifications