സൗദി: മാനസിക രോഗിയായ മകന്‍ മാതാപിതാക്കളുടെ തലയറുത്തു കൊന്നു
സൗദി: മാനസിക രോഗിയായ മകന്‍ മാതാപിതാക്കളുടെ തലയറുത്ത് കൊന്നു. തൈഫ്‌സ് അല്‍ സുഹൈലി എന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. 59 കാരനായ പിതാവിനെയും 48 കാരിയായ മാതാവിനെയുമാണ് മകന്‍ കൊന്നത്.
കത്തി ഉപയോഗിച്ച് തലയറുത്ത് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മൂത്ത മകന്‍ ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയോട് അന്വേഷിക്കാന്‍ പറഞ്ഞപ്പോഴാണ് സംഭവം പുറത്ത് വന്നത്. മുറിയില്‍ രക്തത്തില്‍ മുങ്ങി കിടക്കുന്ന മൃതശരീരം കണ്ട് അയല്‍വാസി ഞെട്ടിപ്പോയി.

കൊലപാതക വിവരം പോലീസില്‍ അറിയിക്കുകയും മൃതശരീരം നീക്കം ചെയ്യുകയും ചെയ്തു. ഒരു വര്‍ഷം മുന്‍പ് സൗദിയിലെ മാനസിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
മാതാപിതാക്കളുടെ സമീപനം അസുഖം കുറയാന്‍ സാധ്യയുള്ളതിനാലാണ് ഇയാളെ വിട്ടയച്ചത് എന്ന് പറയുന്നു. പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകനെ നോക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷത്തില്‍ പിതാവ് ലോ സ്യൂട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് 1 വര്‍ഷം ജയിലില്‍ കിടത്തി. ഇതിലുള്ള പ്രതികാരമായിരിക്കാം ജയിലില്‍ നിന്നും പുറത്ത് വന്നപ്പോള്‍ തീര്‍ത്തത് എന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications