യുഎഇയിലെ കൊടും ചൂട് മനുഷ്യരുടെ നാശത്തിന്‍റെ മുന്നറിയിപ്പോ? അവഗണിയ്ക്കരുത്....
ദുബായ്: തിളച്ച വെള്ളം ദേഹത്ത് വീണാലുള്ള ചൂട് ആര്‍ക്കെങ്കിലും സഹിയ്ക്കാനാകുമോ? വെള്ളം തിളയ്ക്കുന്നത് നൂറ് ഡിഗ്രി സെല്‍ഷ്യസിലാണല്ലോ അപ്പോള്‍ അതിന്‍റെ നേര്‍ പകുതി ചൂടായാലോ. 50 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാകുന്ന വെള്ളം ദേഹത്ത് വീണാലും ഓര്‍ക്കാപ്പുറത്താണ് വീഴുന്നതെങ്കില്‍ ആ ചൂടും നമ്മളെ ഞെട്ടിയ്ക്കും. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല പ്രവാസികളുള്‍പ്പടെ യുഎഇ ജനത അനുഭവിയ്ക്കുന്ന കൊടും ചൂടിനെപ്പറ്റിയാണ്.
ഈ ആഴ്ച രാജ്യത്തെ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ ചൂട് ഇതിലും കൂടുമെന്നാണ് യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) പറയുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ പുറത്തിറങ്ങിയാല്‍ വിയര്‍ത്തൊഴുകുമെന്ന് മാത്രമല്ല തിളച്ച് പൊള്ളിയേക്കാം !

റംസാന്‍ കാലമായതിനാല്‍ തന്നെ നോമ്പെടുക്കുന്നവരെ ചൂടുകാലം ബാധിച്ചുവെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.തീരപ്രദേശങ്ങളിലെ താപനില 44 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഒമാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കൊടും ചൂടിന് ശമനം വരുത്തി വേനല്‍ മഴ പെയ്‌തേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.












Click it and Unblock the Notifications