സൗദി: മെര്‍സ് വ്യാപിക്കുന്നു; ഒമ്പത് ദിവസത്തിനിടെ 34 പേരില്‍ രോഗം സ്ഥിരീകരിച്ചു
റിയാദ്: കൊറോണ വൈറസ് മൂലമുള്ള മെര്‍സ് രോഗം സൗദിയില്‍ പടരുന്നു. മെര്‍സ് രോഗം ബാധിച്ച് സൗദി അറേബ്യയില്‍ അഞ്ചുപേര്‍ കൂടി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34 പേരില്‍ പുതുതായി മെര്‍സ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെയാണ് ഇവരില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രോഗം ബാധിച്ചവരില്‍ 17 പേര് പ്രവാസികളും 17 പേര് സൗദി പൗരന്മാരുമാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികളില്‍ നിന്ന് രോഗം ബാധിച്ച ആശുപത്രി ജീവനക്കാരിലാണ് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

റിയാദിലെ ആശുപത്രി ജീവനക്കാരിയായ പ്രവാസി യുവതിയിലും 44 കാരിയായ സൗദി വനിതയിലുമാണ് ഒടുവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അസുഖബാധിതരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും വൈറസ് ബാധ പടരുന്നത് തടയാന്‍ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2012ല്‍ സൗദിയില്‍ കണ്ടെത്തിയ കൊറോണ വൈറസ് പ്രവാസികളുള്‍പ്പെടെ 1,413 പേരെയാണ് ബാധിച്ചത്. എന്നാല്‍ രോഗം ബാധിച്ചവരില്‍ 790 പേര് സുഖം പ്രാപിക്കുകയും 593 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഇവരില്‍ മുപ്പതോളം പേര് ഇപ്പോഴും ചികിത്സയില്‍കഴിയുകയാണ്. എമിറേറ്റില്‍ മെര്‍സ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹവും ആശങ്കയിലാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications