കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെര്‍സ്:ഒട്ടകവുമായി ഇടപഴകുന്നവര്‍ക്ക് നിര്‍ദ്ദേശം

  • By Meera Balan
Google Oneindia Malayalam News

റിയാദ്: മെര്‍സ് രോഗം പടരുന്ന സാഹചര്യത്തില്‍ സൗദിയില്‍ ഒട്ടകവുമായി ഇടപഴകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഒട്ടകവുമായി ഇടപഴകുന്നവര്‍ കൈയ്യുറയും മാസ്‌ക്കും ധരിയ്ക്കണമെന്ന് സൗദി അധികൃതര്‍. സൗദി കൃഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

133 ഓളം പേര്‍ രാജ്യത്ത് മെര്‍സ് ബാധിച്ച് മരിച്ചു. അഞ്ഞൂറോളം പേര്‍ക്ക് രോഗം ബാധയുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അസുഖം ബാധിച്ച ഒട്ടകങ്ങള്‍, ചത്ത ഒട്ടകങ്ങള്‍ എന്നിവയെ കൈകൈര്യം ചെയ്യുമ്പോള്‍ നിര്‍ബന്ധിതമായും കൈയ്യുറയും മാസ്‌ക്കും ധരിയ്ക്കണമെന്നാണ് സൗദി കാര്‍ഷിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

Mers

ഒട്ടകപ്പാല്‍ തിളപ്പിച്ചശേഷവും ഇറച്ചി നല്ലതുപോലെ വേവിച്ച ശേഷവും മാത്രമേ ഉപയോഗിയ്ക്കാവൂ എന്നും അധികൃതര്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ട്. ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പടരുന്നതിന്‌ല ഇടയാകുമെന്ന നിഗമനത്തിലാണ് പുതിയ നിര്‍ദ്ദേശം. മെര്‍സ് വൈറസുകള്‍ പടരുന്നതില്‍ ഒട്ടകങ്ങള്‍ക്കും പങ്കുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

English summary
Mers virus: Saudis warned to wear masks near camels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X