ഇത് ചന്ദ്രികയോ ദേശാഭിമാനിയോ! പിണറായിക്ക് സ്വാഗതമോതി മുസ്ലീം ലീഗ് മുഖപത്രത്തിന്റെ ഒന്നാംപേജ്...
യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമോതിയാണ് ഡിസംബര്‍ 22 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ചന്ദ്രിക പുറത്തിറങ്ങിയത്.
ദുബായ്: വ്യാഴാഴ്ച പുറത്തിറങ്ങിയ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കണ്ടാല്‍ ദേശാഭിമാനിയാണോയെന്ന് ആരും സംശയിച്ചു പോകും. ഒന്നാം പേജ് മുഴുവനും പിണറായി വിജയന്റെ ചിത്രം. യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമോതിയാണ് ഡിസംബര്‍ 22 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ചന്ദ്രിക പുറത്തിറങ്ങിയത്.
സംസ്ഥാന സര്‍ക്കാരോ മറ്റ് ഏജന്‍സികളോ നല്കിയ പരസ്യമൊന്നുമല്ല ചന്ദ്രികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവാസത്തിന്റെ ഉള്ത്തുടിപ്പറിയാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലേക്ക് സ്വാഗതം എന്നാണ് പിണറായി വിജയന്റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വരികള്‍. ഇതിന് താഴെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക എന്നും എഴുതിയിട്ടുണ്ട്. പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള മുസ്ലീം ലീഗ് മുഖപത്രം സിപിഎം മുഖ്യമന്ത്രിക്ക് സ്വാഗതമോതി അച്ചടിച്ച നടപടി ലീഗ് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സന്ദര്‍ശനം പുരോഗമിക്കുന്നു
മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന് ആദ്യമായാണ് യുഎഇയിലെത്തുന്നത്. യുഎഇയിലെ ഒരോ കേന്ദ്രങ്ങളില്‍ നിന്നും വന്‍ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.

പക്ഷേ , ഇത്രയ്ക്ക് വേണ്ടായിരുന്നെന്ന് അണികള്‍
പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയും മുഖ്യമന്ത്രിക്ക് സ്വാഗതമോതിക്കൊണ്ട് ഒന്നാം പേജില്‍ അദ്ദേഹത്തിന്റെ ചിത്രം നല്‍കിയിരിക്കുന്നത്.

അണികള്‍ക്കിടയില്‍ പ്രതിഷേധം
പിണറായി വിജയന്റെ ചിത്രമുള്ള വ്യാഴാഴ്ചത്തെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കണ്ട് ഞെട്ടിയത് കെഎംസിസി പ്രവര്‍ത്തകരും മുസ്ലീം ലീഗ് അണികളുമാണ്. യുഎഇയിലെ ഭൂരിപക്ഷം വരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും മിഡില്‍ ഈസ്റ്റ് ചന്ദ്രികയ്ക്ക് വന്‍ പ്രചാരമാണുള്ളത്.

കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും അമര്‍ഷം
യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഎഇ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇങ്ങനെയൊന്നും നല്‍കാതിരുന്ന മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ നടപടിയില്‍ കേരളത്തിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകരും പ്രതിഷേധമറിയിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications