Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പ്!!!

ദോഹ: മുന്‍കൂര്‍ അനുമതിയില്ലാതെ വില വര്‍ദ്ധിപ്പിക്കുക, ശരിയായ വില പ്രദര്‍ശിപ്പിക്കാതിരിക്കുക, അറബിയില്‍ വില രേഖപ്പെടുത്താതിരിക്കല്‍ തുടങ്ങി നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ക്ക് ഖത്തര്‍ വാണിജ്യ മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച 121 സ്ഥാപനങ്ങള്‍ക്ക് കടുത്ത പിഴ ശിക്ഷ നല്‍കിയെന്നും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കലടക്കമുള്ള നിയമ ലംഘനങ്ങളാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.

doha-map

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ച കടയുടമകള്‍ക്ക് 5000 മുതല്‍ 30,000 ഖത്തര്‍ റിയാല്‍ വരെ പിഴ വിധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+