ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂളിന്റെ ഫീസ് വര്‍ദ്ദന മന്ത്രാലയം റദ്ദാക്കി
ഷാര്‍ജ: ഇന്ത്യന്‍ സിലബസ് പിന്തുടരുന്ന ഷാര്‍ജയിലെ ഒരു സ്വകാര്യ സ്‌കൂള്‍ ഫീസ് നിരക്ക് കൂട്ടാന്‍ മന്ത്രാലയത്തിനു നല്‍കിയ അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം തള്ളി. 50 ശതമാനം വര്‍ദ്ദനവ് ആവശ്യപ്പെട്ടു കൊണ്ടാണ് സ്ഥാപനം മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വ്യാപകമായ രീതിയില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം അപേക്ഷ നിരസിച്ചത്.
നടത്തിപ്പു ചെലവില്‍ വന്‍ വര്‍ദ്ദനവു ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ 40 ശതമാനം നിരക്ക് ഈ വര്‍ഷം കൂട്ടിയത്. എന്നാല്‍ ഇതിനെതിരെ സംഘടിച്ച രക്ഷിതാക്കള്‍ ഒപ്പ് ശേഖരണം നടത്തി സ്‌കൂള്‍ മാനേജ്‌മെന്റിനും,വിദ്യാഭ്യാസ മന്ത്രാലയത്തിനും പരാതി സമര്‍പ്പിക്കുകയായിരുന്നു. പ്രശ്‌നം ശ്രദ്ദയില്‍പ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി അലി അല്‍സുവൈദി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഷാര്‍ജ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു.

നേരത്തെ 40 ശതമാനം വര്‍ദ്ദനവിനു മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നെങ്കിലും ഇതും താങ്ങാന്‍ ആവില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. 20 ശതമാനം വര്‍ദ്ദന ഭൂരിഭാഗം രക്ഷിതാക്കളും സമ്മതിച്ചെന്നാണ് സ്‌കൂള്‍ അധിക്രതരുടെ പുതിയ വിശദീകരണം.












Click it and Unblock the Notifications