കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ തയ്യാറല്ലെന്ന വാര്‍ത്ത ശരിയല്ലെന്ന്

Google Oneindia Malayalam News

റിയാദ്: പുതിയ റിക്രൂട്ട്‌മെന്റ് ചട്ടങ്ങള്‍ക്ക് വിധേയമായി ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ് , വിയ്റ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ 80 ലധികം റിക്രൂട്ട്‌മെന്റ് കമ്പനികള്‍ സജ്ജരാണെന്നു സൗദി തൊഴില്‍ മന്ത്രാലയ വാക്താവ് തയ്‌സീര്‍ അല്‍ മൊഫറജ് പറഞ്ഞു.

പുതിയ റിക്രൂട്ട്‌മെന്റ് ഫീസും, ശമ്പളവുമടങ്ങിയ മാനദണ്ഡങ്ങള്‍ അംഗീകരിച്ചു കൊണ്ട് ബംഗ്ലാദേശ്, നൈജര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു 100 ലധികം കമ്പനികള്‍ തൊഴില്‍ മന്ത്രാലയവുമായി കരാര്‍ ചെയ്തിട്ടുണ്ടെന്നും തയ്‌സീര്‍ അറിയിച്ചു. ബംഗ്ലാദേശില്‍ നിന്നും നൈജറില്‍ നിന്നുമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ പരമാവധി ശമ്പളം യഥാക്രമം 800 റിയാലും 750 റിയാലുമാണു.

riyadh-map

റിക്രൂട്ട്‌മെന്റ് ഫീസ് 7000 റിയാലിലധികമാകാന്‍ പാടില്ല. പുതിയ വ്യവസ്ഥിതി പാലിച്ചു കൊണ്ടു റിക്രൂട്ട്‌മെന്റ് ചെയ്യാന്‍ കമ്പനികള്‍ തയ്യാറല്ലെന്നും റിക്രൂട്ട്‌മെന്റ് നിര്‍ത്തല്‍ ചെയ്‌തെന്നുമുള്ള വാര്‍ത്തകള്‍ കിംവദന്തി മാത്രമാണെന്നും തയസീര്‍ മുഫറജ് പറഞ്ഞു.

English summary
Ministry of labour denied the news that the companies are not ready to recruit domestic workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X