Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കുക!!!

ഖത്തര്‍: അനധിക്രത സ്വര്‍ണ്ണ വില്‍പന തടയുവാനും ജനങ്ങളുടെ സ്വകാര്യ സമ്പത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി ഖത്തറില്‍ സ്വര്‍ണ്ണ വില്‍പനയ്ക്ക് പുതിയ നിബന്ധനകള്‍ കൊണ്ടുവരാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നിലവില്‍ വ്യക്തികള്‍ക്ക് കൈവശമുള്ള സ്വര്‍ണ്ണം വില്‍ക്കാന്‍ പൊതുസുരക്ഷാ വിഭാഗത്തിന്റെ അനുമതി പത്രം വേണമെന്നതാണ് നിയമം.

എന്നാല്‍ പുതിയ ചില നിബന്ധനകള്‍ കൂടി ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്താനാണ് അധിക്രതര്‍ ഒരുങ്ങുന്നത്. പുതിയ നിയമ പ്രകാരം 18 വയസ്സിനു താഴെയുളളവര്‍ക്ക് സ്വര്‍ണ്ണ വില്‍പന സാധിക്കില്ല. സ്വര്‍ണ്ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് വാങ്ങിച്ചതിന്റെ ഒറിജിനല്‍ റശീതും ഖത്തര്‍ ഐഡിയും ഹാജരാക്കണം.

goldjewellery

പഴയ സ്വര്‍ണ്ണമാണെങ്കിലും പുതിയതാണെങ്കിലും യഥാര്‍ത ഉടമ വില്‍പന സമയത്ത് നേരിട്ടെത്തണം. ഇല്ലെങ്കില്‍ ഉടമയുടെ ഒറിജിനല്‍ ഐഡിയും വില്‍പനാപത്രവും ഹാജരാക്കണം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്ത് അനധിക്രത ഇടപാടുകളും വ്യക്തികള്‍ തമ്മിലുള്ള സ്വര്‍ണ്ണ ഇടപാടും കര്‍ശനമായി തടയാനാകുമെന്നാണ് ആഭ്യന്തര മന്ത്രാലയം കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+