പ്രവാസി മലയാളിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: കാണാതായ മലയാളിക്കുവേണ്ടി തിരച്ചില്‍ നടത്തവെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. നാലു ദിവസം മുന്‍പ് റിയാദില്‍ കാണാതായ മലപ്പുറം വാഴക്കാട് വെട്ടുപാറ എടശ്ശേരിക്കടവ് സ്വദേശി സലീമാണ് മരിച്ചത്.
സംഭവത്തില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സലീമിനെ കാണാതായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കവെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വിലയിരുത്തല്‍. കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്തുവരികയാണ്.












Click it and Unblock the Notifications