ദുബായില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
ദുബായ്: കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ നിന്നും കാണാതായ ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിനെ മരിച്ച നിലയില്‍ കണ്ടെത്തി. വിസിറ്റ് വിസയില്‍ ജോലി തേടി യുഎഇ ല്‍ എത്തിയ സന്തോഷിനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതിനിടയിലാണ് അല്‍ഖൂസിലെ ആളൊഴിഞ്ഞ ഭാഗത്ത് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചത്.

അല്‍ഖൂസ് മാളിനോട് ചേര്‍ന്ന് ഒരു കാറ്ററിംങ് കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷ് ജോലിയില്‍ പ്രവേശിച്ചിരുന്നതായും ആറാം തിയ്യതിയാണ് അവസാനമായി കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മ്യതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല.












Click it and Unblock the Notifications