എംഎം അക്ബറിന്റെ പ്രഭാഷണം വ്യാഴം വെള്ളി ദിവസങ്ങളില്‍
ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയും ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി നടത്തുന്ന റമദാന്‍ പ്രഭാഷണത്തില്‍ മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ വ്യാഴം രാത്രി 10 മണിക്ക് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ പ്രഭാഷണം നടത്തും. മുഹമ്മദ് നബി നായകനും സേവകനും എന്നതാണ് വിഷയം.
റാഷിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിംഗിന്റെ ഭാഗമായി ദുബായ് മതകാര്യവകുപ്പ് അല്‍മനാര്‍ സെന്ററിന്റെ സഹകരണത്തോടുകൂടി ഹോര്‍ലാന്‍സ് ഇഫ്താര്‍ ടെന്റില്‍ വെള്ളിയാഴ്ച രാത്രി 10.30നും എം.എം. അക്ബറിന്റെ പ്രഭാഷണം ഉണ്ടായിരിക്കും.

ദുബായ് ഷാര്‍ജ അജ്മാന്‍ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. സത്രീകള്‍ക്ക് പ്രഭാഷണം ശ്രവിക്കാന്‍ പ്രത്യേക സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 458870


Click it and Unblock the Notifications