കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ എംഎം അക്ബറിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു

Google Oneindia Malayalam News

ദുബായ്: രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി റമദാനില്‍ നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അകബര്‍ ജൂണ്‍ 23ന് വ്യാഴാഴ്ച രാത്രി 10.30ന് മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തും.

20ാം വാര്‍ഷികം ആഘോഷിക്കുന്ന അവാര്‍ഡ് കമ്മിറ്റിയില്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ സഹകരണത്തോടുകൂടി എം.എം. അകബറാണ് ആദ്യമായി മലയാള പ്രഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 'മുഹമ്മദ് നബി (സ്വ) നായകനും സേവകനും എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ പ്രഭാഷണം.

mmakbarnotice

പരിപാടിയുടെ വിജയത്തിനായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ് ചെയര്‍മാനും, സി.ടി. ബഷീര്‍ ചെയര്‍മാനുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചു.

മുഹമ്മദ് സാലി (വെന്യു), ഫസലു (ടെക്‌നികല്‍), ദില്‍ഷാദ് (വളണ്ടിയര്‍) അബ്ദുസീര്‍ പി.എ. (മീഡിയ) എന്നിവരാണ് മറ്റ് കണ്‍വീനര്‍മാര്‍ എ.പി. അബ്ദുസ്സമദ്, സി.ടി. ബഷീര്‍, അബ്ദുറഹ്മാന്‍ ചീക്കുന്ന്, മുഹമ്മദ് അലി പാറക്കടവ്, സെയ്തൂട്ടി, അഷ്‌റഫ് മത്തത്ത്, ഹുസൈന്‍ കക്കാട്, അബൂബക്കര്‍ സ്വലാഹി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

English summary
MM Akbar's Speech at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X