സ്ത്രീകളെ അലങ്കാര വസ്തുവാക്കി മാറ്റിയതാണ് ലൈംഗീക അതിക്രമങ്ങള്‍ക്ക് കാരണം; എംഎം അക്ബര്‍
ദുബായ്: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ലൈംഗിക പീഢനങ്ങളും ഇന്ന് വര്‍ദ്ധിച്ചുവരുന്നു. സ്ത്രീയെ അലങ്കാരവസ്തുവാക്കി, സ്ത്രീ സൗന്ദര്യത്തെ വില്‍പ്പനച്ചരക്കാക്കി, വഴിയോരങ്ങളിലെ പരസ്യബോഡുകളില്‍ സ്ത്രീകളുടെ നഗ്‌നത നിറഞ്ഞൊഴുകുന്നു, ഈ കച്ചവട താല്‍പര്യമാണ് ഇതിനുള്ള പ്രധാനകാരണമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ പറഞ്ഞു. റാഷിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിംങിന്റെ ഭാഗമായി ദുബായിലെ ഹോര്‍ലാന്‍സ് ഇഫ്താര്‍ ടെന്റില്‍ ദുബായ് മതകാര്യവകുപ്പും അല്‍മനാര്‍ ഇസ്ലാമിക് സെന്ററും സംയുക്തമായി ഒരുക്കിയ പ്രഭാഷണത്തില്‍ സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീപുരുഷ ബന്ധത്തെ ഇസ്ലാം പവിത്രമായികാണുന്നു. സ്ത്രീപുരുഷബന്ധം നിയമപരമായി വിവാഹം കഴിച്ചവര്‍ തമ്മിലെ പാടുള്ളൂ എന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. അതിലൂടെ മാത്രമെ ശാന്തിയും സമാധാനവും ഇഷ്ടവും ഉണ്ടാകൂ. സ്ത്രീയും പുരുഷനും തനിച്ചാകുമ്പോള്‍ അവിടെ മൂന്നാമതായി പിശാച് ഉണ്ടാകും എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയയും സ്വകാര്യ ചാറ്റ് റൂമുകളും കുടുംബന്ധങ്ങളില്‍ ഉണ്ടാക്കുന്ന തകര്‍ച്ച നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ലൈംഗീക പിഢന കേസുകള്‍ പിടിക്കപ്പെട്ടാല്‍ തന്നെ അവരെ ശിക്ഷിക്കപ്പെടാനുള്ള കാലതാമസവും ശിക്ഷയിലെ അപര്യാപ്തതയും ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടപ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങല്‍ള്‍ക്ക് വധശിക്ഷനല്‍കണമെന്ന് പലപ്രമുഖ നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല കേരളത്തിലെ ഒരു സിനിമാ നടനും ബി.ജി.പി. എം.പി.യുമായ ഒരാള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സൌദിയിലെ നിയമം നടപ്പാക്കണമെന്ന് പറഞ്ഞപ്പോള്‍ സഊദിയിലെ നിയമങ്ങള്‍ പ്രാകൃതമാണെന്നാണ് ചര്‍ച്ചചെയ്യപ്പെട്ടിരുന്നത്.

തെറ്റ് ചെയ്താല്‍ അതിന് തക്കതായ ശിക്ഷ കിട്ടുമെന്ന് ബോധ്യപ്പെടണം. അതുകൊണ്ടാണ് ഇസ്ലാമിക ശിക്ഷാ വിധികള്‍ പ്രസക്തമാകുന്നതെന്ന് എം.എം. അകബര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി സി.ടി ബഷീര്‍ ചോദ്യോത്തര സെഷന്‍ നിയന്ത്രിച്ചു.












Click it and Unblock the Notifications