Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എംഎം അക്ബറിന്റെ പ്രഭാഷണം അരങ്ങേറും

നവംബര്‍ മൂന്നാം തിയ്യതി വ്യാഴാഴ്ച രാത്രി 10 മണിക്ക് എക്‌സ്‌പോ സെന്റര്‍ ഹാളിലായിരിക്കും പ്രഭാഷണം.

ഷാര്‍ജ: മുപ്പത്തിയഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇത്തവണ പ്രശസ്ത പ്രഭാഷകനും, ഗ്രന്ഥകാരനും, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം. അക്ബറിന്റെ പ്രഭാഷണം ഉണ്ടായിരിക്കുമെന്ന് പുസ്തകമേളയിലെ കെ.എന്‍.എം പവലിയനിന്റെ സംഘാടകര്‍ അറിയിച്ചു. നവംബര്‍ മൂന്നാം തിയ്യതി വ്യാഴാഴ്ച രാത്രി 10 മണിക്ക് എക്‌സ്‌പോ സെന്റര്‍ ഹാളിലായിരിക്കും പ്രഭാഷണം.

വായനയുടെ വസന്തം എന്നാണ് വിഷയം. നാല്പതോളം ഗ്രന്ഥകളുടെ കര്‍ത്താവായ എം.എം. അക്ബര്‍ ഇതാദ്യമായാണ് പുസ്തകമേളയില്‍ പ്രഭാഷണത്തിനുവേണ്ടി എത്തുന്നത്. എഴുത്തുകാരനെന്ന നിലയില്‍ തന്റെ ഇതപര്യന്തമുള്ള അനുഭവങ്ങളും, വായനയുടെ പ്രാധാന്യവും അദ്ദേഹം അനുവാചകരുമായി പങ്കുവെക്കും.

mmakbarphoto

ഇലക്ട്രോണിക്ക് മീഡിയയുടെയും, സോഷ്യല്‍ മീഡിയയൂടെയും വര്‍ദ്ധിച്ച സ്വാധീനത്തിനടയിലും വായനയുടെ പുതിയ സാധ്യതകള്‍ അന്വേഷിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം വായനാതല്‍പരര്‍ക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്ന് കഴിഞ്ഞ പിതിനാറ് വര്‍ഷത്തോളമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുത്തുവരുന്ന കെ.എന്‍.എം പുസ്തക പ്രസാധകരുടെ സംഘാടകരായ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വര്‍ത്താകുറിപ്പില്‍ അറിയിച്ചു. അക്ബറിന്റെ ഇന്നുവരെ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും എക്‌സ്‌പോ സെന്ററിലെ ഹാള്‍ നമ്പര്‍ 5ലെ കെ.എന്‍.എം ബുക്ക് സ്റ്റാളായ എന്‍ 36ല്‍ ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

മലയാളത്തിലെ സര്‍വ്വാഗീംകൃതമെന്ന് എതിരാളികള്‍ പോലും പ്രശംസിച്ച മര്‍ഹൂം മുഹമ്മദ് അമാനി മൗലവി രചിച്ചതും കെ.എന്‍.എം പ്രസിദ്ധീകരിച്ചുവരുന്നതുമായ മലയാളം ഖുര്‍ആന്‍ പരിഭാഷയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ മുഴുവന്‍ വാള്യങ്ങളും ഗള്‍ഫ് മേഖലയിലുള്ള പ്രകാശനവും ബുക്ക്‌ഫെയറിലെ അക്ബറിന്റെ പ്രഭാഷണവേദിയില്‍വെച്ച് നടക്കും.

ഷാര്‍ജാ ഭരണാധികാരിയും, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോക്ടര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍കാസിമിയുടെ പ്രത്യേക നിര്‍ദ്ദേശത്തിലും, മേല്‍നോട്ടത്തിലുമാണ് ഈ അന്താരാഷ്ട്ര പുസ്തകമേള നടത്തപ്പെടുന്നത്. ഗള്‍ഫുനാടുകളിലെ ഏറ്റവും വലുതും, ലോകത്തിലെ നാലാമത്തെതുമായാണ് ഷാര്‍ജ പുസ്തക മേള അറിയപ്പെടുന്നത്. 35ാംമത് എഡിഷന്‍ പുസ്തകമേള നവംബര്‍ 2 മുതല്‍ 12 വരെ ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+