എംഎം അക്ബറിന്റെ പ്രഭാഷണം വെള്ളിയാഴ്ച
ദുബായ്: സായിദ് ബിന്‍ മുഹമ്മദ് ഫാമിലി ഗാതറിംഗ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബറിന്റെ പ്രഭാഷണം ഡിസംബര്‍ 23 വെള്ളിയാഴ്ച രാത്രി 8.30ന് ഖവാനീജിലുള്ള സായിദ് ബിന്‍ മുഹമ്മദ് ഫാമിലി ഗാത്‌റിംഗില്‍ നടക്കും.

ജീവിത ലക്ഷ്യം എന്നതാണ് വിഷയം. പരിപാടിയിലേക്ക് വൈകുന്നേരം 7.30 മുതല്‍ റാഷിദിയ, ഇത്തിസലാത്ത് മെട്രോസ്റ്റേഷനുകളില്‍ നിന്ന് സൗജന്യ ഷട്ടില്‍ ബസ് സര്‍വീസും ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഷാര്‍ജ, അജ്മാന്‍, എന്നീ സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യവും സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 3394464, 2722723, 0567559101


Click it and Unblock the Notifications