കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ പ്രവാസികളെ അവഹേളിക്കുകയാണ്; എംഎം ഹസ്സന്‍

Google Oneindia Malayalam News

ദുബായ്: പ്രവാസികളെ വാനോളം പുകഴ്ത്തിയ നരേന്ദ്രമോദി പ്രവര്‍ത്തിയില്‍ പ്രവാസികളെ തികച്ചും അവഹേളിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍ അഭിപ്രായപ്പെട്ടു. ദുബായില്‍ ഒഐസിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അത്യപ്തി ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനു പകരം വകുപ്പ് തന്നെ വേണ്ടന്നുവെച്ചത് തികച്ചും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദി മുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്ത ഗുജറാത്തിലടക്കം പല സംസ്ഥാനങ്ങളിലും പ്രവാസികാര്യ വകുപ്പിന് പ്രതേകം മന്ത്രി പോലും ഉണ്ടായിരുന്നു. എന്നിട്ടും സംസ്ഥാനങ്ങളോട് പോലും ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം പ്രവാസികളെ വിലകുറച്ചു കാണുന്നതിന് തുല്യമാണെന്ന് എംഎം ഹസ്സന്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ ഒഐസിസി തീരുമാനിച്ചതായി ഗ്ലോബല്‍ പ്രസിഡന്റ് സി.കെ മേനോന്‍ വ്യക്തമാക്കി.

mmhassan

ആദ്യഘട്ടമെന്ന നിലയില്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കാനാണ് സംഘടനയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മറന്ന് പ്രവാസി സംഘടനകളെ ഒന്നടങ്കം പ്രശ്‌നത്തില്‍ ഇടപെടുത്താനാണ് ഒഐസിസി പദ്ദതി തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയെയും നേരില്‍ കാണും.

12 വര്‍ഷത്തോളം പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച വകുപ്പിനെ ഒരു സുപ്രഭാതത്തില്‍ വേണ്ടന്നു വെച്ചത് മോദി സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് യുഎഇ പ്രസിഡന്റ് സിആര്‍ജി നായര്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവരും പങ്കെടുത്തു.

English summary
MM Hussan about Modi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X