കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നിന്ന് സ്വര്‍ണ്ണത്തേക്കാളും കൂടുതല്‍ കയറ്റിവിടുന്നത് മൊബൈല്‍ ഫോണ്‍

Google Oneindia Malayalam News

ദുബായ്: എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ഗള്‍ഫ് നാടുകള്‍. എണ്ണയിതര വിദേശ വ്യാപാര രംഗത്ത് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ദുബായ് മികച്ച നേട്ടമാണ് കൈവരിക്കുന്നത്. 2016 ആദ്യപാദത്തില്‍ മാത്രം 17 ശതമാനത്തിന്റെ വളര്‍ച്ച ഈ മേഖലയില്‍ രേഖപ്പെടുത്തി.

ദുബായ് കസ്റ്റംസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് ദുബായില്‍ നിന്ന് സ്വര്‍ണ്ണത്തേക്കാളും കൂടുതല്‍ കയറ്റിവിടുന്നത് മൊബൈല്‍ ഫോണുകളാണ്. കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍ക്കിടയില്‍ ഏതാണ്ട് 430 കോടി ദിര്‍ഹമിന്റെ മൊബൈല്‍ ഫോണ്‍ വ്യാപാരമാണ് ദുബായില്‍ നടന്നത്.

smartphone

തൊട്ട് പിന്നില്‍ സ്വര്‍ണ്ണവും വജ്രവുമാണ് നില്‍ക്കുന്നത്. 39 ശതമാനത്തിന്റെ വ്യാപാര ഇടപാടുമായി ചൈനയാണ് ദുബായിയുടെ ഏറ്റവും വലിയ വിദേശ വ്യാപാര പങ്കാളി. 23.56 ശതമാനവുമായി ഇന്ത്യയും 220 കോടി ഡോളറിന്റെ വ്യാപാരവുമായി അമേരിക്കയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു.

English summary
Mobile phones topped the list of high-value commodities in Dubai’s foreign trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X