യുഎഇയില്‍ കനത്ത മഴ
ഷാര്‍ജ: യു എ ഇയിലെ വിവിധ എമറൈറ്റ്‌സുകളില്‍ കനത്ത മഴ. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണ് മഴ തുടങ്ങിയത്. മഴ കനത്തതോടെ ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ എമറൈറ്റ്‌സുകളുടെ പല ഭാഗങ്ങളിലും വെള്ളം കെട്ടി നില്‍ക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന ചില പ്രധാന പാതകളുള്‍പ്പടെ വെള്ളത്തിനടിയിലാണ്. റാസല്‍ഖൈമയില്‍ ഞായറാഴ്ച്ച മുതല്‍ തന്നെ ഇടിമിന്നലോടുകൂടി മഴ ആരംഭിച്ചിരുന്നു. മഴയോടൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.

വ്യാപാര മേഖലയിലും താമസ്ഥലങ്ങളിലും വെള്ളം കയറിയതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. അതിനിടയില്‍ മുന്‍സിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications