ദുബായില്‍ മോഡേണ്‍ വുമണ്‍ ഷോ സംഘടിപ്പിക്കുന്നു
ദുബായ്: ലൈഫ്‌സ്‌റ്റൈല്‍, കണ്‍സ്യൂമര്‍ പ്രദര്‍ശനമായ 'ദി മോഡേണ്‍ വുമണ്‍ ഷോ' ദുബായില്‍ സംഘടിപ്പിക്കുന്നു. ഈ മാസം 17 ന് ആരംഭിക്കുന്ന ഷോ 19 ന് സമാപിക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഒന്നാം ഹാളിലാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീകളുടെ ലൈഫ്‌സ്‌റ്റൈല്‍, ഫാഷന്‍ സങ്കല്‍പങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രദര്‍ശനം ഒരുക്കുന്നതെന്ന് ഇമാറാത്തി സംരംഭകയും പരിപാടിയുടെ സഹ സംഘാടകയുമായ റീം അല്‍ സറൂനി പറഞ്ഞു. രാവിലെ 11 മുതല്‍ രാത്രി 9 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. പരമ്പരാഗത അബായകള്‍, കഫ്താന്‍, ജലബിയ, പരമ്പരാഗത ഇമാറാത്തി ആഭരണങ്ങള്‍ മുതലായവയുടെ പ്രദര്‍ശനം; ഫാഷന്‍ ഷോ, സെമിനാര്‍ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.

എവറസ്റ്റ് പര്‍വതം കയറിയ ആദ്യ സഊദി വനിത റഹാ മുഹര്‍റഖ്, മറ്റു പ്രമുഖ അറബ് വനിതകള്‍ സെമിനാറില്‍ സംബന്ധിക്കും. സുമയ്യ അബ്ദുല്‍ റസാഖ്, ദീപിക ആനന്ദ്, സിക്കന്ദര്‍ നവാസ്, അയിഷാ അല്‍ മാമി, റുബീന കെ, അനായ, സക്കീന അഹ്മദ്, ലക്കി മൊറാനി തുടങ്ങിയ പ്രഗല്‍ഭ വനിതാ ഡിസൈനര്‍മാരുടെ സാന്നിധ്യമുണ്ടാകും. റീം അല്‍ സറൂനി, സാജിദ് അലി, ഡേവിഡ് എക്രിസ്പ് പരിപാടികള്‍ വിശദീകരിച്ചു.












Click it and Unblock the Notifications