Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഈസ് സ്‌പെഷ്യല്‍: ചട്ടം തെറ്റിച്ച് കിരീടാവകാശി, അബുദാബിയില്‍ ക്ഷേത്രം!

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി അബുദാബി കിരീടാവകാശി ചട്ടങ്ങള്‍ തെറ്റിച്ചത് കൗതുകമായി. നരേന്ദ്ര മോദി ഇറങ്ങിയ അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് അബുദാബി കിരീടാവകാശി ശൈഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

യു എ ഇയുടെ സായുധസേനാ ഉപസര്‍വസൈന്യാധിപന്‍ കൂടിയാണ് ശൈഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സാധാരണ ഗതിയില്‍ യു എ ഇ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രത്തലവന്‍മാരെ രാജകൊട്ടാരത്തില്‍ സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍ നരേന്ദ്ര മോദിക്ക് വേണ്ടി അബുദാബി കിരീടാവകാശി ഈ പതിവ് തെറ്റിച്ചു. മോദിയുടെ യു എ ഇ സന്ദര്‍ശനത്തിലെ മറ്റ് വിശേഷങ്ങള്‍ കൂടി കാണൂ

എയര്‍പോര്‍ട്ടിലെത്തി സ്വീകരണം

എയര്‍പോര്‍ട്ടിലെത്തി സ്വീകരണം

അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടിലാണ് മോദി വിമാനമിറങ്ങിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മോദി ഇവിടെയെത്തിയത്. മോദിയെ സ്വീകരിക്കാനായി അബുദാബി കിരീടാവകാശി ശൈഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സംഘവും വിമാനത്താവളത്തിലെത്തിയിരുന്നു.

ഗാര്‍ഡ് ഓഫ് ഓണര്‍, ആചാരവെടി

ഗാര്‍ഡ് ഓഫ് ഓണര്‍, ആചാരവെടി

പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മോദിയൊടുള്ള ആദരസൂചകമായി യു എ ഇ. സേന ഗാര്‍ഡ് ഓഫ് ഓണര്‍ ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ക്കൊപ്പം മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ആകാശത്തേക്ക് 21 ആചാരവെടികളും മുഴക്കി.

മോദി ഈസ് സ്‌പെഷല്‍

മോദി ഈസ് സ്‌പെഷല്‍

ചട്ടങ്ങള്‍ തെറ്റിച്ച് കിരീടാവകാശിയും രാജകുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തി മോദിയെ സ്വീകരിച്ചത് പുതുമയായി. അബുദാബി കിരീടാവകാശിയോടൊപ്പം സഹോദരന്മാരും രാജകുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തി.

അബുദാബിയില്‍ ക്ഷേത്രം

അബുദാബിയില്‍ ക്ഷേത്രം

യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആഹ്ലാദമായി അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ യു എ ഇ. ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായത്. ഇന്ത്യന്‍ വിദേശകാര്യവക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

 മോദി മാസ് ലീഡര്‍

മോദി മാസ് ലീഡര്‍

യു എ ഇ സന്ദര്‍ശനം നടത്തുന്ന മോദി അബുദാബി മുസഫയിലെ ലേബര്‍ ക്യാംപിലും എത്തി. ഇവിടെ മുന്നൂറോളം തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. ലേബര്‍ ക്യാംപിലെത്തിയ മോദിയെ ആഹ്ലാദത്തോടെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്.

 മോദി മാസ് ലീഡര്‍

മോദി മാസ് ലീഡര്‍

യു എ ഇ സന്ദര്‍ശനം നടത്തുന്ന മോദി അബുദാബി മുസഫയിലെ ലേബര്‍ ക്യാംപിലും എത്തി. ഇവിടെ മുന്നൂറോളം തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. ലേബര്‍ ക്യാംപിലെത്തിയ മോദിയെ ആഹ്ലാദത്തോടെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്.

ഔദ്യോഗിക കൂടിക്കാഴ്ച ഇങ്ങനെ

ഔദ്യോഗിക കൂടിക്കാഴ്ച ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് യു എ ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയും ഉച്ചഭക്ഷണവും കഴിഞ്ഞ ശേഷമാണ് മോദി ദുബായിലേക്ക് തിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+