മോദിയുടെ പ്രസംഗത്തെ കുറിച്ച് പ്രവാസികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം.
ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ദുബായിലെ പ്രസംഗത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രവാസികള്‍ക്കിടയില്‍. ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ പ്രവാസികള്‍ ഏറെ പ്രതീക്ഷിച്ച വിമാന യാത്ര പ്രശ്നങ്ങളെ കുറിച്ചോ പ്രവാസി വോട്ടവകാശത്തെ കുറിച്ചോ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ലന്നാണ് ചിലരുടെ അഭിപ്രായം.
കൂടാതെ ഇന്ത്യയില്‍ താന്‍ നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ ഗുണം കണ്ടുവരുന്നു വെന്ന സ്വയം പുകഴ്ത്തലും പുതുതായി നടപ്പിലാക്കിയ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ നാട്ടിലുള്ള നിങ്ങളുടെ ബന്ധുക്കളെ ചേര്‍ക്കണമെന്ന് പറഞ്ഞ് പരസ്യം പിടിക്കുകയുമായിരുന്നു മോദി ചെയ്തതെന്നാണ് ചില കോണ്‍ഗ്രസ്സുകാരുടെ കളിയാക്കല്‍.

എന്നാല്‍ ഇന്ത്യ മാറ്റത്തിന് തുടക്കം കുറിച്ചെന്നും ഒരു പ്രധാനമന്ത്രി ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം രാജ്യത്തിനു വേണ്ടി നേടിയെടുത്തതായും ബിജെപി അനുഭാവികള്‍ തിരിച്ചടിച്ചു. ഏതായാലും തിങ്ങിനിറഞ്ഞ സദസ്സ് കൈയ്യടിയോടെയും ഭാരത മാതാ കീ ജെയ് വിളിച്ചുമാണ് മോദിയുടെ പ്രസംഗത്തെ ആവേശത്തിലാക്കിയത്.
പ്രസംഗത്തിന്റെ തുടക്കത്തില്‍ ഇവിടത്തെ ഭരണകര്‍ത്താക്കളെ വാനോളം പുകഴ്ത്തിയ മോദി ഈ രാജ്യം തനിക്ക് നല്കിയ സ്വീകരണം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും അഭിപ്രായപ്പെട്ടു. ഇത്രയേറെ വിമാന സര്‍വ്വീസുകള്‍ യുഎഇ ലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ടായിട്ടും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യുഎഇ ലെത്താന്‍ 35 വര്‍ഷം വേണ്ടി വന്നുവെന്ന് അദ്ധേഹം പരിഹസിച്ചു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications