മോദിയെ കാത്ത് വന്‍ മാധ്യമ പട എമിറേറ്റ്‌സ് പാലസില്‍
അബുദാബി: ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധി മാധ്യമ പ്രതിനിധികള്‍ ഇതിനകം തന്നെ അബുദാബി എമിറേറ്റ്‌സ് പാലസില്‍ എത്തിച്ചേര്‍ന്നു. പൊതുവെ യാത്രയില്‍ മാധ്യമ പ്രവര്‍ത്തകരെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നാണ് നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായം.

അതുകൊണ്ടു തന്നെ പലരും ശനിയാഴ്ച തന്നെ അബുദാബിയില്‍ നേരിട്ടെത്തിയിരുന്നു. 34 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്.

മിക്ക വന്‍കിട മാധ്യമങ്ങള്‍ക്കും യുഎഇ ല്‍ സ്വന്തമായ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നാട്ടിലുള്ള മുതിര്‍ന്ന പത്ര പ്രവര്‍ത്തകരുടെ സാന്നിധ്യം ഏറെ ശ്രദ്ദേയമാണ്. ഇന്ത്യന്‍ എംബസി പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരുക്കിയിരുന്നു. വണ്‍ ഇന്ത്യയുടെ പ്രതിനിധിയും മാധ്യമ സംഘത്തിലുണ്ട്.













Click it and Unblock the Notifications