ക്രിക്കറ്റ്സ് സ്പെറോ വാര്‍ഷികാഘോഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യാതിഥി
ദുബായ്: ദുബായിലെ പ്രമുഖ ക്രിക്കറ്റ് അക്കാദമിയായ ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയുടെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് പങ്കെടുക്കും. 2016 ഒക്ടോബര്‍ 14 ന് ഊദ് മേത്തയിലെ മേത്ത പ്ലാസ റസ്റ്റോറന്റ് ആന്റ് കഫേയിലെ ദറജ് അല്‍ യാസ്മിനില്‍ വൈകീട്ട് 6 മണിക്കാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക. അക്കാദമിയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനികള്‍ക്ക് ഒക്ടോബര്‍ 13,14,15 തിയ്യതികളില്‍ അസ്ഹറുദ്ദീന് ക്രിക്കറ്റ് പരിശീലനം നല്‍കുമെന്നും ക്രിക്കറ്റ്സ് സ്പെറോ അധികൃതര്‍ അറിയിച്ചു.
മികവും ഗുണമേന്മയും ഉറപ്പുവരുത്തുന്ന പരിശീലന കേന്ദ്രമെന്ന നിലയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് ഓരോ താരത്തെയും വാര്‍ത്തെടുക്കുന്ന ദൗത്യമാണ് ക്രിക്കറ്റ്സ് സ്പെറോ അക്കാദമി നിര്‍വ്വഹിക്കുന്നത്. മികച്ച പരിശീലനവും സ്പോര്‍ട്സ്മാന്‍ സിപിരിറ്റും അവര്‍ക്ക് പകര്ന്നുനല്കിക്കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധേയരായ യുഎഇയിലെ യൂവത്വം നിറഞ്ഞ കൂട്ടായ്മയാണ് ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയെ നയിക്കുന്നത്. ഓരോ ട്രെയിനിയുടെയും ക്രിക്കറ്റിലെ പ്രാവീണ്യവും കായികക്ഷമതയും പരിപോഷിപ്പിക്കുകയാണ് അക്കാദമി ചെയ്യുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജിസിസിയിലെ ഏക ക്രിക്കററ് അക്കാദമിയെന്ന നിലയില്‍ ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയിലെ പരിശീലകര്‍ക്കും ഫിറ്റ്നസ് എക്സ്പേര്‍ട്ടുകള്‍ക്കും ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ വരെ താരങ്ങളെ വാര്‍ത്തെടുക്കാന്‍ അനായാസം സാധ്യമാകുന്നു. ജിസിസി രാജ്യങ്ങളിലെ വിവിധ ക്രിക്കറ്റ് സമിതികളുമായുളള ബന്ധവും സഹകരണവും അതിരുകളില്ലാത്ത ക്രിക്കറ്റ് പരീലന രംഗത്ത് മുന്നേറാന്‍ ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയെ സഹായിക്കുന്നുണ്ട്.
ക്രിക്കറ്റിനോട് അഭിനിവേശമുളളവരാണ് ക്രിക്കറ്റ്സ് സപെറോയിലെ ഓരോ ട്രെയിനികളും. യോഗ്യരായ പരിശീലകരുടെ മികച്ച പരിശീലനവും ഒപ്പം മികവുറ്റ സൗകര്യങ്ങളും സാഹചര്യങ്ങളും അവരെ പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാരാക്കി മാറ്റാന്‍ ഉതകുന്നതാണെന്നും ക്രിക്കറ്റ്സ് സ്പെറോ ഡയറക്ടറും മുന്‍ രഞ്ജി ട്രോഫി താരവുമായ സി.ടി.കെ മഷ്ഹൂദ് പറഞ്ഞു. യുഎഇയിലും ഇന്ത്യയിലും നടക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്്ക്കുന്ന കുട്ടികള്‍ ക്രിക്കറ്റ്സ് സ്പെറോയില് ഇന്നുണ്ട്.
ക്രിക്കറ്റ് പരീശീലനം ആരംഭിക്കുകയും ഈ രംഗത്ത് വലിയ പ്രതീക്ഷ നല്‍കുന്നതുമായ കുട്ടികളും ക്രിക്കറ്റ്സ് സ്പെറോയില് പരിശീലനം നേടുന്നു. മികവു തെളിയിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളാണ് പരീശീലനത്തിന് അക്കാദമയില്‍ നേതൃത്വം നല്‍കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സന്ദര്‍ശനം കുട്ടികള്‍ക്ക് മികച്ച അവസരവും വിജയം നേടാനുളള കരുത്തും സമ്മാനിക്കുമെന്നും സി.ടി.കെ മഷ്ഹൂദ കൂട്ടിച്ചേര്‍ത്തു.
അനിവാര്യമായ അച്ചടക്കത്തോടെയാണ് അക്കാദമിയില്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഡ്രെസ്സ് കോഡ്, സമയനിഷ്ഠ, വ്യക്തിശുചിത്വം തുടങ്ങി എല്ലാ കാര്യങ്ങളിലും നിയമാവലിയും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് പരിശീലനത്തിനൊപ്പം മികച്ച വ്യക്തിയെ വാര്‍ത്തെടുക്കുകയെന്ന ദൗത്യവുമാണ് അക്കാദമി ഇതിനാല്‍ നിര്‍വ്വഹിക്കുന്നത്.
ദേശീയ ക്രിക്കറ്റ് അക്കാദമി(ഇന്ത്യ), എം ആര് എഫ് പേസ് ഫൗണ്ടേഷന് ഇന്ത്യ എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുളള പരിശീലന പദ്ധതികളാണ് ക്രിക്കറ്റ്സ് സ്പെറോ അക്കാദമി പിന്തുടര്ന്നു പോകുന്നത്. തുടരുന്ന ട്രെയിനികള്‍ക്കും തുടക്കകാര്‍ക്കും പ്രത്യേക സെഷനുകളില്‍ പരിശീലനം നല്‍കാനായി പ്രത്യേക പരിശീലകരുടെ സാന്നിധ്യവും അക്കാദമിയുടെ പ്രത്യേകതയാണ്.
ബിസിസിഐ, ഐസിസിഐ എന്നി സമിതികളുടെ മാനദണ്ഡവും നിയമാവലിയുമനുസരിച്ച് യോഗ്യതകളുളള പ്രൊഫഷണല്‍ പരിശീലകരാണ് ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയില്‍ പരിശീലനം നല്‍കുന്നത്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നിവയില്‍ വീഡിയോ ഫൂട്ടേജുകളുടെ സഹായത്തോടെയാണ് പരിശീലനം നല്‍കുന്നത്. ട്രെയിനികള്‍ക്ക് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും നടക്കുന്ന വിവിധ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാനുളള അവസരവും ക്രിക്കറ്റ് സ്പെറോ അക്കാദമി നല്‍കുന്നുണ്ട്.
-
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications