കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ഭരണാധികാരി ജനങ്ങളോട് നേരിട്ട് ചോദിക്കുകയാണ് നിങ്ങള്‍ ഇവിടെ ഹാപ്പിയാണോ...

Google Oneindia Malayalam News

ദുബായ്: ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ചുരുക്കം ചില ലോക നേതാക്കളില്‍ ഒരാളാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. രാജ്യത്ത് താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും സന്തോഷത്തില്‍ കവിഞ്ഞതൊന്നും ഈ ജനകീയ ഭരണാധികാരിക്ക് മുന്നിലില്ല. ജീവിതം സന്തോഷമായി കഴിഞ്ഞു കൂടണമെങ്കില്‍ ജീവനും സ്വത്തിനും പരമാവധി സുരക്ഷയാണ് പ്രധാനം.

അത് ക്യത്യമായി മനസ്സിലാക്കി കൊണ്ടാണ് ലോകത്ത് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ യുഎഇ എന്ന ഈ മനോഹര രാജ്യത്ത് സംവിധാനിച്ചിരിക്കുന്നത്. തന്റെ കീഴിലുള്ള സുരക്ഷാ സേനയ്ക്ക് മികച്ച വിദേശ പരിശീലനം നല്‍കിയും ഭരണാധികാരി ഈ രാജ്യം ഏറ്റവും നല്ല സുരക്ഷാ വലയത്തില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്ന നഗരങ്ങളുടെ പട്ടികയിലും മുന്‍ സ്ഥാനത്തുള്ള നഗരമാണ് ദുബായ്.

shkmuhamed

ജീവിക്കാന്‍ ഏറ്റവും സുഖമുള്ള ഗള്‍ഫ് രാജ്യം ഏതാണെന്ന് ചോദിച്ചാലും ഉത്തരം യുഎഇ എന്നായിരിക്കും. ലോക രാജ്യങ്ങളില്‍ നിന്നുള്ള പല പ്രമുഖരും തങ്ങളുടെ നല്ല നാളുകള്‍ ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നതും യുഎഇ ലാണ് എന്നതാണ് മറ്റൊരു വാസ്തവം. ജനങ്ങളെ സ്‌നേഹിക്കുന്ന ഭരണാധികാരികളാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ജനങ്ങളുടെ ക്ഷേമം ക്യത്യമായി ചോദിച്ചറിയാന്‍ ലഭിക്കാവുന്ന എല്ലാ വഴികളും ഭരണകര്‍ത്താക്കള്‍ ഉപയോഗിക്കുന്നു.

ദുബായില്‍ നടന്നു വരുന്ന വിവര സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സിന്റെ ഭാഗമായി ദുബായ് പോലീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ഡു വിന്റെ സഹായത്തോടെ നിങ്ങള്‍ ഈ രാജ്യത്ത് ഹാപ്പിയാണോ എന്ന ദുബായ് ഭരണാധികാരിയുടെ ചോദ്യം ജനങ്ങളിലേക്ക് മൊബൈല്‍ മെസ്സേജായി എത്തിച്ചിരിക്കുകയാണ്. ഹാപ്പിയാണ്, ഹാപ്പിയല്ല, നിഷ്പക്ഷരാണ് എന്നിങ്ങനെ മൂന്ന് തരത്തില്‍ ജനങ്ങള്‍ക്ക് ഉത്തരം നല്‍കുവാനുള്ള ഓപ്ഷനുകളുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങള്‍ വിലയിരുത്തി രാജ്യത്ത് വരുത്തേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ക്ക് ഭരണാധികാരി ഉത്തരവിടും.

English summary
Mohammed bin Rashid cares about your opinion: Are you happy in Dubai?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X