ദുബായ്; സ്മാര്‍ട്ട് സിറ്റി നടപടികള്‍ക്ക് തുടക്കം

പ്രാരംഭം ഘട്ടത്തില്‍ ഗതാഗതം, ആശയവിനിമയം, അടിസ്ഥാന സൗകര്യ വികസനം, വൈദ്യുതി, നാഗരവികസനം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഈ മേഖലകളില്‍ നിന്നായി 100 ഓലം സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി ലഭ്യമാകും. മൂന്ന് വര്‍ഷത്തിനിടെ ആയിരം സേവനങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ വഴി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
സ്മാര്‍ട്ട്‌സിറ്റി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് 5ഡി കണ്‍ട്രോള്‍ റൂം ഒരുക്കുമെന്ന് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. വീട്ടമ്മമ്ാര്‍, വിദ്യാര്‍ഥികള്‍, നിക്ഷേപകര്‍ ഡോക്ടര്‍മാര്‍ എന്നിങ്ങനെ വലിയൊരു വിഭാഗം ജനത്തെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതുതായി തുറക്കുന്ന കണ്‍ട്രോള്‍ റൂമിനായിരിയ്ക്കും സര്‍ക്കാര്‍ പദ്ധതികളുടെ ചുമതല. ശാസ്ത്ര സാങ്കേതിക രംഗത്തെ കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ക്കായി പുതിയ ലബോറട്ടറിയും ദുബായില്‍ തുറക്കും. വരും വര്‍ഷങ്ങളില്‍ ദുബായ് കൂടുതല്‍ സ്മാര്‍ട്ടാകുമെന്നാണ് ഭരണാധികാരികള്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications