ദുബായ് സംസാരിച്ച് തുടങ്ങി

ബ്രാന്‍ഡ് ദുബായ്ക്ക് കീഴില്‍ ഒട്ടേറെ സംരഭങ്ങള്‍ ആരംഭിയ്ക്കുന്നുണ്ട്. ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍, ഫോട്ടോകള്‍, ഗ്രാഫിക് ഡിസൈനുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിനായി ഉപയോഗിയ്ക്കും. ദുബായിലെ കലാകരാന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി ഒട്ടേറെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ദുബായ് അധികൃതര്‍ ചര്‍ച്ച നടത്തിയുട്ടുണ്ട്. ഇമാര്‍, നഖീല്‍, മൈതാന്‍, ദുബായ് ഹോള്‍ഡിങ് തുടങ്ങിയ കമ്പനികളുമായി ധാരണയിലെത്തിയിലെത്തിയിട്ടുണ്ട്. രാജ്യത്തെ മികച്ച കലാകാരന്മാരുടെയെല്ലാം സൃഷ്ടികള്‍ പദ്ധതിയുടെ ഭാഗമാകാന്‍ ക്ഷണിയ്ക്കുന്നതയായി ദുബായ് ഭരണാധികാരി പറഞ്ഞു. ദുബായ് മീഡിയ ഓഫീസിന്റെ നേതൃത്വത്തിലാണ് ബ്രാന്‍ഡ് ദുബായ് പദ്ധതി നടപ്പിലാക്കുന്നത്.












Click it and Unblock the Notifications