Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ വടയാറിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

ദുബായ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നാടകകൃത്തും കഥാകാരനുമായ മോഹന്‍ വടയാര്‍ രചിച്ച കഥാസമാഹാരം 'ദൈവങ്ങളുറങ്ങിയ ഒരു സന്ധ്യ' കറാമ എസ്.എന്‍.ജി ഹാളില്‍ ചിരന്തന സാംസ്‌കാരിക വേദി സംഘടിപ്പിച്ച പരിപാടിയില്‍ പ്രകാശനം ചെയ്തു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പി ശശീന്ദ്രന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ചിരന്തനയുടെ 26ാമത്തെ പുസ്തകമാണിത്. മനുഷ്യ സമൂഹത്തെ സാംസ്‌കാരകമായി ഉയര്‍ത്തുന്നതില്‍ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും മികച്ച കഥകളിലൂടെ മോഹന്‍ വടയാര്‍ അത്തരം മഹദ് പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായിരിക്കുന്നുവെന്നും യു.എ.ഇ എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പറഞ്ഞു.

story

ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിസാര്‍ സെയ്ത്, ജലീല്‍ പട്ടാമ്പി, ഷാര്‍ലി ബെഞ്ചമിന്‍, ആല്‍ബര്‍ട്ട് അലക്‌സ്, നാസര്‍ ബേപ്പൂര്‍, അബ്ദു ശിവപുരം, അഷ്‌റഫ് താമരശ്ശേരി, ഷീലാ പോള്‍, സി.പി ശിഹാബുദ്ദീന്‍, ടി. ജമാലുദ്ദീന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, കമാല്‍ കാസിം ആശംസ നേര്‍ന്നു. ടി.പി അഷ്‌റഫ് സ്വാഗതവും ഫിറോസ് തമന്ന നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+