ഇറച്ചി മോഷ്ടിച്ച കുറ്റത്തിന് അഞ്ച് വയസ്സുകാരിയെ രണ്ടാനമ്മ തലയ്ക്കടിച്ച് കൊന്നു
കെയ്‌റോ: ഇറച്ചി മോഷ്ടിച്ച കുറ്റത്തിന് അഞ്ച് വയസ്സുകാരിയെ രണ്ടാനമ്മ തലയ്ക്കടിച്ച് കൊന്നു.
ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ കുഞ്ഞാണ് രണ്ടാനമ്മയുടെ ക്രൂരമായ പീഡനത്തിന് ഇരയായത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി തന്നോട് ചോദിക്കാതെ എടുത്ത് കഴിച്ചു എന്ന കുറ്റം ആരോപിച്ചാണ് കുട്ടിയെ ഉപദ്രവിച്ചത്.

വീട്ടിലെ ചുവരില്‍ അഞ്ച് വയസ്സുകാരിയുടെ തല ഇടിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് കുട്ടി മരിച്ചത്. ഭക്ഷ്യവിഷബാധ കാരണമാണ് കുട്ടി മരിച്ചത് എന്നാണ് യുവതി ആദ്യം പോലീസില്‍ നല്‍കിയ മൊഴി.
ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ തല ശക്തിയായി ഇടിച്ചതാണ് കാരണമെന്ന് റിപ്പോര്‍ട്ട് വന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. ആദ്യ ഭാര്യയുമായി ബന്ധം പിരിഞ്ഞ യുവാവ് കുട്ടിയുമായി രണ്ടാം ഭാര്യക്കൊപ്പമാണ് താമസിക്കുന്നത്.












Click it and Unblock the Notifications