അറബ് അറിയാത്ത അമ്മയ്ക്ക് മകനെ നഷ്ടമായി

കുട്ടിയെ അമ്മയ്‌ക്കൊപ്പം നില്‍ക്കനാണ് കോടി അനുവദിച്ചിരുന്നത്. ഈ വിധിയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് ഫെഡറല്‍ സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയ്ക്ക് അറബി അറിയില്ലെന്നും എന്നാല്‍ കുട്ടി ഈ ഭാഷ നിര്‍ബന്ധമായും അറിഞ്ഞരിയ്ക്കണമെന്നും കുട്ടിയെ അച്ഛനൊപ്പം വിട്ടയക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
ഇതു മാത്രമല്ല കുട്ടിയുടെ രണ്ട് സഹോദരിമാരും അച്ഛനൊപ്പമാണ് താമസിയ്ക്കുന്നത്. ഈ പ്രായത്തില്‍ സഹോദരിമാര്‍ക്കൊപ്പം കുട്ടി വളരട്ടെയന്നും കോടതി പറഞ്ഞു. അല്‍ ഖലീദ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ദമ്പതിമാരെപ്പറ്റിയോ മകന്റെ പ്രായത്തെപ്പറ്റിയോ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. 17, 13 ഉം വയസുള്ള രണ്ട് സഹോദരിമാരാണ് ആണ്‍കുട്ടിയ്ക്കുള്ളത്. അറബി അറിയാത്തതിനാല്‍ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായെന്ന പേരിലാണ് അറബ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഏറെ നാളുകളായി യുവതി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയിരിന്നു












Click it and Unblock the Notifications