മഴക്കാലത്ത് പ്രവാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം?
ദുബായ്: മണ്‍സൂണ്‍ കാലം തുടങ്ങിയതോടെ പ്രവാസികളുടെ നെഞ്ചില്‍ തീയാണ്. മഴക്കാലമായതോടെ പ്രവാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ദ്ധിച്ച് വരികയാണത്രേ. വടക്കന്‍ കേരളത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള ഒറ്റപ്പെട്ട വീടുകളാണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്. മോഷണത്തോടൊപ്പം തന്നെ ആക്രമണത്തിനും ബന്ധുക്കള്‍ ഇരയാകാറുണ്ടെന്ന് പ്രവാസികള്‍. എമിറേറ്റ്‌സ് 24/7 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഴക്കാലമായതിനാല്‍ തന്നെ മോഷ്ടാക്കള്‍ ഈ സമയം പ്രയോജനപ്പെടുത്തുമത്രേ. വടക്കന്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് മോഷണങ്ങളില്‍ അധികവും. അന്യ സംസ്ഥാനനത്തൊഴിലാളികള്‍ കേരളത്തിലേയ്ക്ക് കൂടുതല്‍ എത്തുന്നതും മോഷണങ്ങള്‍ പെരുകുന്നതിന് കാരണമായെന്ന് സാമൂഹിക പ്രവര്‍ത്തകനായ സുബൈര്‍ വള്ളിക്കാട് പറയുന്നു.

മോഷണങ്ങള്‍ നടക്കുന്നതില്‍ അധികവും പ്രവാസികളുടെ വീടുകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മോഷണങ്ങള്‍ നടത്തുന്നവരാകട്ടെ അന്യ സംസ്ഥാനത്തൊഴിലാളികളും. വടകരയിലും പേരാമ്പ്രയിലും അടുത്തിടെ പ്രവാസികളുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പിടിയിലായതാകട്ടെ അന്യ സംസ്ഥാനത്തൊഴിലാളികളും. ഇത്തരം സാഹചര്യത്തില്‍ നാട്ടിലുള്ള ബന്ധുക്കളുടെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കയുണ്ടെന്നും പ്രവാസികള്‍.












Click it and Unblock the Notifications