കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊടിക്കാറ്റ്: യുഎഇയില്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

  • By Meera Balan
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ പലയിടത്തും പൊടിക്കാറ്റ് ശക്തമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ട്. അതിനാല്‍ തന്നെ വാഹനാപകടങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്.

അപ്രതീക്ഷിതമായി വീശുന്ന കാറ്റാണ് അപകട സാധ്യതയെ കൂട്ടുന്നത്. നഗരപ്രദേശങ്ങളില്‍ വാഹനമോടിയ്ക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നാഷണല്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) മുന്നറിയിപ്പ് നല്‍കി.

Abu Dhabi

വാഹനങ്ങള്‍ തമ്മിലുള്ള അകലം പാലിയ്ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഡ്രവര്‍മാര്‍ ശ്രദ്ധിയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും കടല്‍ ക്ഷോഭം ഉള്‍പ്പെടെയുള്ളവ ഉണ്ടാകാനുള്ള സാഹചര്യമുണ്ടെന്നും എന്‍സിഎംഎസ് പറഞ്ഞു.

English summary
More dust storms heading for UAE, drivers warned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X