Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരുടെ ഇഷ്ട് സഞ്ചാര നഗരം ദുബായ് തന്നെ..

ദുബായ്: ഇന്ത്യയില്‍ നിന്നും ദുബായിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് രേഖപ്പെടുത്തുന്നതായി ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ദുബായ് ടൂറിസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ദുബായിലെത്തുന്ന സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക് തന്നെയാണ്.

2016 ലെ ആദ്യ മൂന്നുമാസത്തിനിടെ 4,67,000 ഇന്ത്യക്കാരാണ് ദുബായ് എന്ന സ്വപ്‌ന നഗരം കണ്ടുമടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് കണക്ക് പ്രകാരം സൂചിപ്പിക്കുന്നത്. വര്‍ഷം തോറും ലോക രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ദിച്ച് വരുകയാണ്, ഇതില്‍ സൗദിയില്‍ നിന്നുള്ളവരാണ് എണ്ണത്തില്‍ മുന്‍പന്തിയില്‍. രണ്ടാം സ്ഥാനം ഒമാനും.

burj-khalifa-elevator

ആകര്‍ഷകമായ പ്രദര്‍ശനങ്ങളും കലാകായിക മത്സരങ്ങളുമാണ് ദുബായിലേക്ക് വിദേശ സഞ്ചാരികളെ എത്തിക്കാന്‍ സഹായിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ദുബായ് ടൂറിസം ഹിലാല്‍ സഈദ് അല്‍ മര്‍റി വ്യക്തമാക്കി. എമിറേറ്റില്‍ ആരംഭിക്കുന്ന പുതിയ ഷോപ്പിംങ് അനുഭവങ്ങളും,മേളകളും ദുബായിലേക്ക് കൂടുതല്‍ സഞ്ചാരികളെ കൊണ്ടെത്തിക്കുമെന്നാണ് അധിക്രതരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+