ദുബായ്ക്ക് പുറമെ ഷാര്‍ജയിലും ജനങ്ങള്‍ പൊതുഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
ഷാര്‍ജ: പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് രേഖപ്പെടുത്തിയതായി ഷാര്‍ജ പൊതുഗതാഗത വകുപ്പ് തലവന്‍ അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ അറിയിച്ചു. 2.13 ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം എമിറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നത്.
സജ താമസ കേന്ദ്രങ്ങളില്‍ നിന്നും റോളയിലേക്കുള്ള ഗതാഗത സൗകര്യം വരും മാസങ്ങളില്‍ വര്‍ദ്ദിപ്പിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്. കൂടാതെ എമിറേറ്റില്‍ അനധിക്രത ടാക്‌സി സംവിധാനങ്ങള്‍ തടയാനും മികച്ച രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച പരിശീലനം ലഭിച്ച 90 ലധികം ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നത്. 901 നിയമലംഘനങ്ങള്‍ പരിശോധനയ്ക്കിടയില്‍ കണ്ടെത്തുവാനും ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുണ്ട്. പൊതുഗതാഗതവുമായി ബന്ധപ്പെട്ട അന്യേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കും 600525252 എന്ന നമ്പരില്‍ വിളിക്കുവാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.












Click it and Unblock the Notifications