Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ നാല് ജയിലുകളില്‍ മാത്രം 350 ലധികം ഇന്ത്യക്കാര്‍

സൗദിയില്‍ നാല് ജയിലുകളില്‍ മാത്രം 350 ലധികം ഇന്ത്യക്കാര്‍

സൗദി: കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നടത്തിയ ജയില്‍ സന്ദര്‍ശനത്തിലാണ് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മാത്രമായി 4 ജയിലുകളില്‍ ഏതാണ്ട് 350 ലധികം ഇന്ത്യക്കാര്‍ കഴിയുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. മദ്യ വില്‍പനയും വ്യാജ രേഖ നിര്‍മ്മിക്കുക തുടങ്ങിയ കേസുകളിലാണ് മിക്കവാറും മലയാളികള്‍ കുടുങ്ങിയിരിക്കുന്നത്.

ചില കേസുകളില്‍ പിഴ സഖ്യ അടക്കാന്‍ പണമില്ലാത്തതിന്റെ പേരിലും ശിക്ഷാ കാലാവധിക്ക് ശേഷം ജയിലില്‍ തുടരേണ്ടി വരുന്നവരും കൂട്ടത്തിലുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൊഴില്‍ ഉടമകളുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവരും സ്വന്തമായി മദ്യം വാറ്റി പിടിയിലായവരും ശിക്ഷ അനുഭവിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

prison-26-1503727723.jpg -Properties

അല്‍ഖോബാര്‍, ഖതീഫ്, ജുബൈല്‍, ഫൈസലിയ്യ എന്നീ ജയിലുകളിലാണ് മലയാളികളടക്കം 350 ലധികം പേര്‍ കഴിയുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്ന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് അധിക്രതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+