കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സ്വദേശികള്‍ ഇല്ലാത്ത മൊബൈല്‍ ഷോപ്പുകള്‍ക്ക് താഴിട്ടു

Google Oneindia Malayalam News

സൗദി അറേബ്യ: സ്വദേശിവത്കരണം നടപ്പിലാക്കിയ സൗദിയിലെ മൊബൈല്‍ ഷോപ്പ് വിപണിയില്‍ അധിക്രതര്‍ പരിശോധന കര്‍ശനമാക്കി. നിയമലംഘനം കണ്ടെത്തിയ ഏതാണ്ട് 600 ലധികം സ്ഥാപനങ്ങള്‍ അധിക്രത്രര്‍ അടപ്പിച്ചു.

മൂന്ന് മാസം മുന്‍പാണ് മൊബൈല്‍ ഷോപ്പുകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ മാസം ആറ് മുതല്‍ 50 ശതമാനവും സെപ്തംബര്‍ മാസത്തോടെ 100 ശതമാനവും സ്വദേശിവത്കരണത്തിനുമാണ് അധിക്രതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

smart-phones

റിയാദിലും ദമാമിലും പരിശോധനയില്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അധിക്രതര്‍ നോട്ടീസ് നല്‍കി. ചിവരാകട്ടെ പരിശോധനയുണ്ടെന്ന് അറിഞ്ഞ് കട അടച്ചിട്ടിരുന്നു, എന്നാല്‍ ഇത്തരക്കാര്‍ക്കും മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടിണ്ട്. സ്വദേശിവത്കരണം പാലിക്കാത്ത ഒരു സ്ഥാപനത്തെയും പ്രവര്‍ത്തിക്കാന്‍ അനുവധിക്കുകയില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

English summary
More than 600 mobile shops shut down for violations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X